October 4, 2009

ആത്മാവിലെ വിഗ്രഹം

നീയൊരു താളമായെന്‍ ആത്മാവില്‍
വിടരുന്നു ഒരു പൂവ് പോലെ
പൂവിറുത്തു ഞാന്‍ നിന്‍ തലമുടിയില്‍
ചൂടുമല്ലോ, അന്ന് ദിവസം
ഒരു നാളില്‍ നീ എന്നെകുറിച്ച്
ഓര്‍ത്തിരുന്നു, അത് സത്യമല്ലേ?
എന്നെക്കുറിച്ചുള്ള നിന്‍ വിചാരങ്ങള്‍
എന്തൊക്കെ എന്ന് എന്നോട് ഓതീടുമോ?
നീ എന്‍ മനസ്സില്‍ തങ്ങി നിന്നീടും
കനക വിഗ്രഹം പോലെയല്ലോ
മനസ്സില്‍ താളങ്ങള്‍ തരംഗങ്ങളായി
താഴുകുന്നൂ വിഗ്രഹത്തില്‍
നീയെന്‍ അരികില്‍ ഉള്ളൊരു നേരം
മണികൂറുകള്‍ വെറും മാത്രകളായ്
അറിയാതെന്നെലെക്കൊഴുകും നദിപോല്‍
നീയെന്‍ മനസിലെക്കൊഴുകീടുന്നു....

No comments:

Post a Comment

Welcome to SHARE your comment...